എഴുത്തുകാരൻ
പി.പത്മരാജൻ : ജീവചരിത്രം
മലയാള ചലചിത്ര സംവിധായകൻ തിരക്കഥാകൃത്ത് സാഹിത്യകാരൻ എന്നീ മേഖലകളിലെല്ലാം പ്രശസ്തനാണ് പി.പത്മരാജൻ. 1945 മെയ്23 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിൽ ജനിച്ചു. തുണ്ടത്തിൽ അനന്തപത്മനാഭപ്പിള്ളയുടേയും ഞവരക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനാണ്. മുതുകുളം സ്കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തിരുവനന്തപുരത്തെ എം.ജി. കോളേജിൽ നിന്നും കെമിസ്ട്രിയിൽ ബിരുദം കരസ്ഥമാക്കി. മുതുകുളം അഛുതവാര്യരുടെ അടുത്തു നിന്ന് സംസ്കൃതം പഠിച്ചു.
1965 - ൽ ഓൾ ഇന്ത്യ റേഡിയോയിൽ തൃശ്ശൂരിൽ പ്രോഗ്രാം അനൗൺസർ ആയി ജോലിയിൽ പ്രവേശിച്ചു.പിന്നീടാണ് സിനിമയുടെ ലോകത്തേക്ക് വരുന്നത്.ഒരിടത്തൊരു ഫയൽ മാൻ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ , നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, തൂവാനത്തുമ്പികൾ, മൂന്നാംപക്കം, ഞാൻ ഗന്ധർവ്വൻ ,എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ എക്കാലത്തെയും സൂപ്പർഹിറ്റുകളാണ്.മനുഷ്യന്റെ എല്ലാ വികാര തലങ്ങളും അതിൻെറ അദ്ദേഹത്തിൻറെ എഴുത്തിൽ പടർന്നിരുന്നു.
ഭരതന്റെയും കെ.ജി.ജോർജിന്റെയും കൂടെ മലയാള സിനിമയുടെ വളർച്ചയ്ക്കായി ഒരു സിനിമ വിദ്യാലയം പത്മരാജൻ തുടങ്ങുകയുണ്ടായി. ഇത് കലാ സിനിമയേയും , വാണിജ്യ സിനിമയെയും ഒരുപോലെ പ്രോത്സാഹിപ്പിക്കാൻ ഉള്ളതായിരുന്നു.ഭരതനുമായി ചേർന്ന് പത്മരാജൻ പ്രവർത്തിച്ചിട്ടുള്ള സിനിമകളെല്ലാം സമാന്തര സിനിമയുടെയും, വാണിജ്യ സിനിമയുടെയും ഇടയിൽ നിൽക്കുന്നു എന്ന അർത്ഥത്തിൽ മദ്യവർത്തി സിനിമ എന്നറിയപ്പെടുന്നു.
👍
ReplyDelete