ഖദീജ. നസീഫ് കലയത്ത്
സ്നേഹത്തിൻറെ വ്യത്യസ്ത രൂപങ്ങൾ അവതരിപ്പിക്കുന്ന നസീഫ് കലയത്തിന്റെ ഖദീജ എന്ന പുസ്തകത്തിൽ നാം കണ്ടെത്തുന്നത് സ്നേഹം പ്രകടിപ്പിക്കുന്ന ഒരുപാട് വ്യക്തിത്വങ്ങളെയാണ് വ്യത്യസ്ത രീതിയിലുള്ള സ്നേഹപ്രകടനങ്ങൾ ഇതിൽ നമുക്ക് കാണാൻ സാധിക്കുന്നു ഒരു വശത്ത് സ്നേഹം എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയാത്ത ഒരു കൂട്ടം ആളുകൾ അത് പഴയ തലമുറയുടെ ഭാവത്തെയും രൂപത്തെയും അവതരിപ്പിക്കുന്നു. അതേസമയം സ്നേഹം യഥാർത്ഥത്തിൽ എങ്ങനെ പ്രകടിപ്പിക്കണമെന്നും സ്ത്രീകളെ എങ്ങനെ മാനിക്കണം എന്നും മനസ്സിലാക്കുന്ന മനസ്സിലാക്കിയിപ്പിക്കുന്ന ഒരു മനുഷ്യൻ അതാണ് ഈ കഥയിലെ എന്നെ ഏറെ സ്വാധീനിച്ച വ്യക്തിത്വം- അബുക്ക.
ഇന്നത്തെ തലമുറയിലെ ഓരോ സ്ത്രീകളും ആഗ്രഹിക്കുന്നത് തന്നെ അതേ സമത്വത്തോട് വിലയോടും കൂടി കാണണമെന്നാണ്. ഈ കഥയിലെ അബൂബക്ക അത്തരം ഒരു നല്ല കഥാപാത്രമാണ് അതിനാൽ തന്നെ ഈ കഥ യുവത്വത്തെ മനസ്സിലാക്കുന്ന മനസ്സിലാക്കുന്നതാണ് അതിനാൽ തന്നെ ഈ കഥ യുവതലമുറയെ ഏറെ സ്വാധീനിക്കുന്നു.
കഥയിലെ ആയിഷ എന്ന അബുക്കയുടെ സുഹൃത്ത് പ്രകടിപ്പിക്കുന്ന സ്നേഹം കഥാന്ധ്യത്തിൽ നാം തിരിച്ചറിയുന്നു അവളുടെ സ്നേഹത്തിനു മുന്നിൽ ഖദീജയും അബുക്കയും എല്ലാവരും തോറ്റുപോകുന്നു. അത്ര മനോഹരമായാണ് ആയിഷയുടെ സ്നേഹം ഈ കഥയിൽ അവതരിപ്പിക്കുന്നത്.
ഇന്ന് ഓരോ സ്ത്രീകളും കല്യാണശേഷം പുരുഷൻ എങ്ങനെയായിരിക്കും എന്ന് ആവലാതിപ്പെടുന്നു ഇന്നത്തേത് മാത്രമല്ല അത് എന്നും അങ്ങനെ തന്നെ കൂടുതലായും അറേഞ്ച്ഡ് മാരേജിൽ അതുകൊണ്ട് കൂടിയാണ് ഇന്ന് പ്രണയ വിവാഹത്തിന് എല്ലാവരും മുൻതൂക്കം നൽകുന്നത് ഇത്തരമൊരു കാലത്ത് ഇത്രയും സ്നേഹനിധിയായ അബുക്ക എന്ന കഥാപാത്രം അതേ സ്വാതന്ത്ര്യം നൽകുന്ന വ്യക്തിത്വം അതാണ് ഒരു സ്ത്രീയും ആഗ്രഹിക്കുന്നത് തൻറെ ആഗ്രഹങ്ങൾക്ക് വില നൽകുന്ന ഒരു പുരുഷനെ
അതിനാൽ തന്നെ ഈ കഥ യുവതലമുറയെ ഏറെ സ്വാധീനിക്കും. യുവാക്കൾ ഈ കഥയിലെ അബുക്കയെ പോലെ ആകണം.
Comments
Post a Comment